മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. നാല് യാത്രക്കാര്‍ക്ക് പരിക്ക്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യബസിന്റെ ചില്ലുകള്‍ തകര്‍ന്നു.
ഇന്ന് രാവിലെ 10.15ന് കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിന് സമീപത്താണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സ്വകാര്യബസും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.