ദുലീപ് ട്രോഫിയില്‍ നാളെ സഞ്ജു സാംസണ്‍ കളിക്കുമോ? ഭരത് പുറത്തേക്ക്? ഇന്ത്യ ഡിയുടെ സാധ്യതാ ഇലവന്‍
അനന്ത്പൂര്‍: ദുലീപ് ട്രോഫിയിലെ രണ്ടാം മത്സരങ്ങള്‍ക്ക് നാളെ അനന്തപൂരില്‍ തുടക്കമാവും. ഇന്ത്യ എ – ഇന്ത്യ ഡി, ഇന്ത്യ ബി – ഇന്ത്യ സി മത്സരങ്ങളാണ് നടക്കുക. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമുകളില്‍ വ്യാപക മാറ്റങ്ങളുണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഡി ടീമില്‍ നിര്‍ത്തിയിരുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം നാളെ മായങ്ക് അഗര്‍വാള്‍ നയിക്കുന്ന എ ടീമിനെയാണ് നേരിടുക. സഞ്ജുവിന് കളിക്കാനുള്ള അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന്.
ഇഷാന്‍ കിഷന് പകരം ടീമിലെത്തിയ സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നില്ല. കെ എസ് ഭരതായിരുന്നു വിക്കറ്റ് കീപ്പര്‍. എന്നാല്‍ രണ്ട് ഇന്നിംഗ്‌സിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 13 റണ്‍സിന് പുറത്തായ ഭരത് രണ്ടാം ഇന്നിംഗ്‌സില്‍ 16 റണ്‍സെടുത്തും മടങ്ങി. അതുകൊണ്ടുതന്നെ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ഭരതിന് പകരം സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യതയേറെയാണ്. സഞ്ജുവിന് ഫോമിലെത്താന്‍ സാധിച്ചാല്‍ ടെസ്റ്റ് ടീമിലും ഒരു കൈ നോക്കാം.
പെനാല്‍റ്റി വിധിച്ചതില്‍ പിഴവ് സംഭവിച്ചു! അര്‍ജന്റീനയുടെ തോല്‍വിയില്‍ പ്രതികരിച്ച് ലിയോണല്‍ സ്‌കലോണി
അതേസമയം, ദുലീപ് ട്രോഫിക്കുള്ള മൂന്ന് ടീമുകളില്‍ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. ഇന്ത്യ എയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ് എന്നിവര്‍ക്ക് പകരം പ്രഥം സിംഗ് (റെയില്‍വേസ്), അക്ഷയ് വാഡ്കര്‍ (വിദര്‍ഭ), എസ് കെ റഷീദ് (ആന്ധ്ര) എന്നിവരെ ഉള്‍പ്പെടുത്തി. കുല്‍ദീപിന് പകരം ഇടംകയ്യന്‍ സ്പിന്നര്‍ ഷംസ് മുലാനിയും ആകാശ് ദീപിന് പകരം ആഖിബ് ഖാനും ടീമിലെത്തും. മായങ്ക അഗര്‍വാളാണ് ഇനി ടീമിനെ നയിക്കുക.
ബി ടീമില്‍ ഉള്‍പ്പെട്ട യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് പകരം സുയാഷ് പ്രഭുദേശായി, റിങ്കു സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി. സര്‍ഫറാസ് ഖാന്‍ ദേശീയ ടീമില്‍ ചേരുന്നതിന് മുമ്പ് രണ്ടാം റൗണ്ട് മത്സരത്തില്‍ കളിക്കും. യഷ് ദയാലിന് പകരം ഹിമാന്‍ഷു മന്ത്രിയും ടീമിലെത്തി. ഇന്ത്യ ഡിയില്‍ അക്സര്‍ പട്ടേലിന് പകരം നിശാന്ത് സിന്ധു കളിക്കും. പരിക്ക് മൂലം തുഷാര്‍ ദേശ്പാണ്ഡെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്തായതിനാല്‍ പകരം ഇന്ത്യ എയില്‍ നിന്ന് വിദ്വത് കവേരപ്പയെ ടീമിലെത്തിക്കും.