ഓണമെന്നാൽ അത്തപൂക്കളവും ഊഞ്ഞാലും സദ്യയുമൊക്കെയാണല്ലോ എന്നാൽ ഇവയൊക്കെ വീട്ടിൽ അടച്ചിടപ്പെട്ട ചിങ്ങകുട്ടിയുടെ കാഴ്ചപ്പാടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് സംവിധായകൻ മനീഷ് കുറുപ്പ്..
ഒരു പെൺകുട്ടിയുടെ ജനനവും അവളുടെ വിവാഹവും പിന്നീട് ഭർതൃഗ്രഹത്തിലെ പീഡനങ്ങളും ഭയത്തോടെയുള്ള ജീവിതവുമെല്ലാം ഈ പാട്ടിൽ ഉൾപെടുത്തിയിട്ടുണ്ട്..
സിനിമ സീരിയൽ താരമായ ഡോണ അന്നയാണ് നായിക. ടോണി സിജിമോൻ, ഉണ്ണികൃഷ്ണൻ, ഗംഗ ഗോപൻ, കുമാരി തോമസ്, ബേബി ആദ്ര, മാസ്റ്റർ ഹസീം, ഹരി നമ്പൂതിരി, ലത കെപി, സന്തോഷ് എന്നിവരോടൊപ്പം നിരവധി അഭിനേതാക്കളും വേഷമിടുന്നു.
ഫിലിം ക്രിട്ടിക് അവാർഡ് നേടിയ വെള്ളരിക്കപ്പട്ടണം സിനിമയുടെ സംവിധായകനായ മനീഷ് കുറുപ്പ് തന്നെയാണ് പാട്ടിന്റെ വരികളും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്.. ധനപാൽ പ്രേമനാണ് ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് നാല് ദിവസംകൊണ്ട് 40000 കടന്ന ചിങ്ങകുട്ടി ഈ വർഷമിറങ്ങിയ ഓണപാട്ടുകളിൽ മുൻപിലാണ്..