വടക്കാഞ്ചേരി: ഗൂഗിള്‍ മാപ്പ് നോക്കി എളുപ്പവഴി കണ്ടെത്തി വന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം. വയനാട്ടില്‍നിന്ന് ആലപ്പുഴയിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പൂങ്ങോട് വളവ് തിരിഞ്ഞുവന്ന കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ക്രെയിന്‍ എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനമുയര്‍ത്തി.