കൊല്ലം ചിറ്റമലയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി; ഓട്ടോറിക്ഷകൾ തകർന്നു, പരിക്ക്

കൊല്ലം: കൊല്ലം ഈസ്റ്റ് കല്ലട ചിറ്റമലയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റു.  ഇടിയുടെ ആ​ഘാതത്തിൽ സ്റ്റാൻ്റിൽ പാർക്ക് ചെയ്തിരുന്ന അഞ്ചോളം ഓട്ടോറിക്ഷകളും തകർന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർമാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ സ്റ്റാൻ്റിലേക്ക് പാഞ്ഞുകറുകയായിരുന്നു. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം, കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പട്ടാമ്പിയില്‍ സ്വിഫ്റ്റ് കാറും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്കേറ്റു

https://www.youtube.com/watch?v=Ko18SgceYX8

By admin