കൊച്ചി: ഹിമാലയ കാജലിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി കല്യാണി പ്രിയദര്‍ശന്‍.മലയാളികളുടെ സാംസ്‌കാരികപാരമ്പര്യത്തില്‍ കണ്മഷിക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ്, മലയാളിതാരത്തെ ബ്രാന്‍ഡ് അംബാസഡറാക്കി ഓണക്കാല വിപണി കീഴടക്കുന്നതിനാണ് ഹിമാലയയുടെ ശ്രമം. ഇതിന്റെ ഭാഗമായി, ഹിമാലയ പുറത്തിറക്കുന്ന കണ്മഷിയുടെ പുതിയ പരസ്യചിത്രത്തില്‍ കല്യാണി ഭാഗമാകുന്നു. 

ഉത്സവകാലത്ത് എല്ലാവര്‍ക്കും പുഞ്ചിരിക്കുന്ന കണ്ണുകള്‍ നല്‍കാനാണ് ഹിമാലയ ആഗ്രഹിക്കുന്നതെന്ന് ഹിമാലയ വെല്‍നസിന്റെ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ വിഭാഗത്തിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ രാഗിണി ഹരിഹരന്‍ പറഞ്ഞു. ഈ ഓണക്കാലത്ത് പ്രകൃതിദത്തമായ രീതിയില്‍ കണ്ണെഴുതാന്‍ ഹിമാലയ കാജല്‍കൊണ്ട് സാധിക്കുമെന്ന് കല്യാണി പ്രിയദര്‍ശനും കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *