ഭാര്യ ആരതിയും താനും വിവാഹമോചിതരാകുന്നെന്ന് കഴിഞ്ഞ ദിവസം തമിഴ്‌നടന്‍ ജയം രവി വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരതി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് സംഭവിച്ചതെന്ന് ആരതി പറയുന്നു. 
”ഞങ്ങളുടെ വിവാഹത്തെ സംബന്ധിക്കുന്ന പബ്ലിക് അനൗണ്‍സ്‌മെന്റ് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി പോയി. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അത് സംഭവിച്ചത്. പതിനെട്ട് വര്‍ഷം പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ച ജീവിതം കുറച്ച് കൂടെ അന്തസും ബഹുമാനവും സ്വകാര്യതയും അര്‍ഹിക്കുന്നതായി എനിക്ക് തോന്നുന്നു
ഞങ്ങള്‍ പരസ്പരവും കുടുംബത്തിനൊപ്പവും ഒരു തുറന്ന സംവാദം നടത്താമെന്ന പ്രതീക്ഷയില്‍ കുറച്ചുകാലമായി കാത്തിരിക്കുകയായിരുന്നു. എന്റെ ഭര്‍ത്താവുമായി നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല.
എന്നെയും ഞങ്ങളുടെ രണ്ട് മക്കളെയും ഉപേക്ഷിച്ച് കൊണ്ട് ഇങ്ങനൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലായി പോയി ഞങ്ങള്‍. പൂര്‍ണമായും ഇത് ഒറ്റയ്ക്കുള്ള തീരുമാനമാണ്. അല്ലാതെ കുടുംബത്തിന്റെ താത്പര്യത്തില്‍ നിന്നുമുണ്ടായതല്ല.
വളരെ വേദനാജനകമായ അവസ്ഥയില്‍ പരസ്യമായി ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, എന്നെ കുറ്റപ്പെടുത്തി, എന്റെ പെരുമാറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ  ആക്രമണങ്ങളെ ഞാന്‍ വളരെ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. 
ഒരു അമ്മയെന്ന നിലയില്‍ എന്റെ കുട്ടികളുടെ സുരക്ഷയും ഭാവിയുമാണ് എപ്പോഴും എന്റെ ആദ്യത്തെ പരിഗണന. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ എന്റെ മക്കളെ വേദനിപ്പിക്കാന്‍ അനുവദിക്കില്ല. ഈ നുണകളെ നിഷേധിക്കേണ്ടത് എന്റെ കടമയാണ്, കാരണം നിഷേധിക്കാത്ത നുണകള്‍ ഒടുവില്‍ സത്യമായി വിശ്വസിക്കപ്പെടും. 
ഈ ദുഷ്‌കരമായ സമയത്ത് എന്റെ മക്കള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് ആവശ്യമായ ധൈര്യം നല്‍കുക എന്നതാണ് ഇപ്പോള്‍ എന്റെ കടമ. കാലം ഒരു പക്ഷപാതവുമില്ലാതെ വസ്തുതകള്‍ വെളിപ്പെടുത്തുമെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഞാനും എന്റെ കുട്ടികളും ഈ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ ഞങ്ങളുടെ വ്യക്തിപരമായ വികാരങ്ങളെ നിങ്ങള്‍ മാനിക്കണമെന്ന് ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.
അവസാനമായി, വര്‍ഷങ്ങളിലുടനീളം നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് മാധ്യമങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്നേഹവും ഞങ്ങള്‍ക്ക് ശക്തിയുടെ നെടുംതൂണാണ്. ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ അധ്യായത്തില്‍ നിങ്ങളുടെ തുടര്‍ച്ചയായ പ്രാര്‍ത്ഥനകളെയും ഞങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനത്തെയും ഞാന്‍ അഭിനന്ദിക്കുന്നു…”
 

By admin

Leave a Reply

Your email address will not be published. Required fields are marked *