തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പരാതികൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണെന്നും എഡിജിപി തെറ്റായ കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് ഉറപ്പാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.
എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൺവീനർ. ഫോൺ ചോർത്താൽ ആര് ചെയ്താലും തെറ്റാണ്. അൻവർ ഉന്നയിച്ച എല്ലാ പ്രശ്നവും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതിനല്ല ഇ.പി. ജയരാജനെ മാറ്റിയത്. സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ജയരാജനെ മാറ്റിയതെന്നും രാമകൃഷ്ണന്‍ പ്രതികരിച്ചു.