തൃശ്ശൂർ: ഇസാഫ് വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപമുള്ള സി ജി കോംപ്ലസ്കിൽ ആരംഭിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് കോ ഓപ്പറേറ്റീവ് ചെയർമാൻ സെലീന ജോർജ്, സെഡാർ റീട്ടെയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് മഹിളോദയ ഓണച്ചന്ത ആരംഭിച്ചത്. കേരളത്തിലൂടനീളം 20 ഓളം ശാഖകളിലായി സംഘടിപ്പിച്ചിട്ടുള്ള മഹിളോദയ ഓണച്ചന്ത 13 ന് സമാപിക്കും.