അനക്കമില്ലാതെ കിടന്ന സ്വർണ്ണവില ഇന്ന് ഉയർർന്നു. ഗ്രാമിന് 35 രൂപയും, പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. സെപ്തംബർ ഏഴ് മുതൽ അനക്കമില്ലാതെ നിന്ന വിലയാണ് ബുധനാഴ്ച വർധിച്ചത്. ഇപ്പോൾ ഒരു പവൻ സ്വർണ്ണത്തിന് 53,720 രൂപയാണ് വില. സെപ്തംബർ ആറിന് രേഖപ്പെടുത്തിയ 53,760 രൂപയാണ് മാസത്തിലെ ഇതുവരെയുള്ള ഉയർന്ന വില.
രാജ്യാന്തര വിപണിയിൽ 2,500 ഡോളറിന് മുകളിൽ സ്വർണ വില എത്തിയതാണ് വില ഉയരാൻ കാരണമായത്. 2523 ഡോളർ വരെ എത്തിയ സ്വർണ വില 2518 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.