Onam 2024: ഓണത്തിന് രുചിയൂറും പാലട പായസം തയ്യാറാക്കാം; റെസിപ്പി

ഓണസദ്യക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പായസം. ഇത്തവണ രുചിയൂറും പാലട പായസം വീട്ടില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

അരി അട/മട്ട അരി അട- 1 കപ്പ്
പാൽ- ഒന്നര ലിറ്റര്‍ 
വെള്ളം- 4 കപ്പ്
കണ്ടൻസ്ഡ് മിൽക്ക്-  4 ടേബിൾ സ്പൂൺ
പാൽ പൊടി-  3 ടേബിൾ സ്പൂൺ (ചൂടു വെള്ളത്തിൽ 3 ടേബിൾ സ്പൂൺ പാൽ പൊടി കട്ടയില്ലാതെ മിക്സ് ചെയ്തു വെക്കുക)
പഞ്ചസാര- ആവശ്യത്തിന് 
ഏലയ്ക്ക- 2 എണ്ണം ചതച്ചത്
ഉപ്പ്- ആവശ്യത്തിന് 
നെയ്യ്-  2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

അട പാക്കറ്റില്‍ പറഞ്ഞിരിക്കുന്ന പോലെ തിളപ്പിച്ച വെള്ളത്തിലിട്ട്  ഒരു മണിക്കൂറ് അടച്ചു വെച്ചു വെന്തതിന് ശേഷം തണുത്ത വെള്ളമൊഴിച്ച് അരിപ്പയിലൂടെ അരിച്ച് ഒഴിച്ച് മാറ്റി വെയ്ക്കുക. പിന്നീട് അടി കട്ടിയുള്ള ഒരു പാത്രമോ ഉരുളിയോ എടുത്ത് അതിലേയ്ക്ക് പാൽ, വെള്ളം, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, പാൽപൊടി കുറച്ച് ചൂടുവെള്ളത്തിൽ മിക്സ്  ചെയ്തത്, ഏലയ്ക്ക എന്നിവയിട്ട് കൈ വിടാതെ ഇളക്കി പാൽ വറ്റി പകുതിയായി ചെറിയ പിങ്ക് നിറമായി വരുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന അട ചേർത്ത് കൊടുത്ത് പിന്നെയും ഇളക്കുക. ഇത് നല്ല പിങ്ക് നിറത്തിൽ കുറുകി വരുമ്പോൾ നല്ല നെയ്യും മധുരം ബാലൻസ് ചെയ്യാൻ രണ്ടു നുൾ ഉപ്പും ചേർത്ത് തീ ഓഫ് ചെയ്താൽ രുചികരമായ പാലട പായസം റെഡി. 

 

Also read: ഓണത്തിന് ചൗവ്വരി പായസം ഇങ്ങനെ തയ്യാറാക്കി നോക്കൂ

By admin