മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവാവിനെ ഊട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് നാടുവിട്ടതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ നഷ്ടപ്പെട്ടെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു. പതിനായിരം രൂപ വീട്ടില്‍ നല്‍കി. തുടര്‍ന്ന് അവശേഷിച്ചത് 40,000 രൂപ. ഈ പണം കല്യാണത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ട് ഊട്ടിയിലെത്തിയത് ഇയാള്‍ പറഞ്ഞു. വിഷ്ണു ജിത്തിനെ ഉടന്‍ മലപ്പുറത്ത് കോടതിയിൽ ഹാജരാക്കും.