തൃശൂർ: വാഹന അപകടത്തിൽ തലക്ക് ഗുരുതര പരിക്കുപറ്റി തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഒരുമനയൂർ 7 ആം വാർഡിൽ താമസിക്കുന്ന കറുപ്പ് വീട്ടിൽ നൗഷാദ് മകൻ റിൻഷാദിന്റെ തുടർ ചികിത്സ സഹായത്തിനു വേണ്ടിയുള്ള ഫണ്ട് സമാഹരണം തുടരുന്നു.
പ്രമുഖ യൂട്യൂബർ അഡ്വക്കേറ്റ് ഷമീർ കുന്നമംഗലത്തിന്റെ നേതൃത്വത്തിൽ ഒരുമനയൂർ നിവാസികളും പ്രവാസ ലോകത്തുള്ള കാരുണ്യ പ്രവർത്തകരും ഒരു ജീവനുവേണ്ടി കൈകോർത്തിരിക്കയാണ്..
ഇതിന് വേണ്ടിയുള്ള പ്രചരണത്തിൻ്റെ ഭാഗമായി നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി സാഹിബ്, ഗുരുവായൂർ എം എൽ എ അക്ബർ, അഡ്വ സെക്കീർ ബഷീർ ഫൈസി, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ്, ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട് തുടങ്ങിയവരും ഒന്നിച്ചു.
ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി ബിരിയാണി ചാലഞ്ച്, ഓണാഘോഷങ്ങൾ വിവിധ വിദ്യാലങ്ങൾ, ജനകീയ വേദികൾ എന്നിവിട ങ്ങളിലും സംഭാവന നടത്തുന്നു. 15 ലക്ഷത്തോളം ഇതുവരെ ചിലവാക്കിയെങ്കിലും ഇനിയും 35 ലക്ഷത്തോളം ചിലവ് വരുന്ന വിവരം ഹോസ്പിറ്റലിൽ നിന്ന് അറിയിച്ചത് കൊണ്ടാണ് ഒരുമനയൂർ എന്ന നാട് ഒരു ജീവൻ രക്ഷിക്കുവാൻ നന്മയുള്ളവരുമായി ഒരുമിച്ച് ഇറങ്ങിയിട്ടുള്ളത്.
റിൻഷാദിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി നിങ്ങളുടെ വിലയേറിയ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.