രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ കുരങ്ങുപനിയെന്ന എം പോക്‌സ് സ്ഥിരീകരിക്കുന്നത്. വെസ്‌റ്റേണ്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ രോഗിയെ ഐസോലേറ്റ് ചെയ്തിരുന്നതായും നിലവില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ഏതാനും ദിവസമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന് മറ്റ് അനുബന്ധ രോഗങ്ങളൊന്നും ഇല്ലെന്നും മന്ത്രാലയം അറിയിച്ചു. 2022 ജൂലൈ മുതല്‍ രാജ്യത്ത് സ്ഥിരീകരിച്ച 30 ഓളം കേസുകള്‍ക്ക് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1