ഡല്‍ഹി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ. മാണി എന്നിവര്‍ക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.എല്‍. ജേക്കബാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഒരാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കേരളത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ ലോകായുക്ത ഇല്ലേയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്തയും, സ്റ്റാൻഡിംഗ് കോണ്‍സല്‍ സി.കെ. ശശിയും ഹാജരായി. രമേശ് ചെന്നിത്തലയ്ക്കും, കെ. ബാബുവിനും വേണ്ടി അഭിഭാഷകന് എം.ആര്. രമേശ് ബാബുവാണ് ഹാജരായത്.