തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസുകാര്‍ക്കും കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ അവസരം. ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി. പ്രത്യേക ഉത്തരവിറക്കി.
ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ക്ക് ഡി.ജിപി. നിര്‍ദേശം നല്കി. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടി ക്രമീകരിക്കണമെനനാണ് ഉത്തരവില്‍ പറയുന്നത്.
വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പോലും പങ്കെടുക്കാനാകുന്നില്ലെന്ന പരാതി പോലീസുകാര്‍ക്കിടയിലുണ്ട്. പോലീസുകാരില്‍ ജോലി സമ്മര്‍ദം വര്‍ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.