കൊച്ചി: ഒന്നരമാസം മുമ്പ് പള്ളുരുത്തിയില്‍ നിന്ന് കാണാതായ ഇരുതുകാരന്‍ ആദം ജോ ജോണിനെ കണ്ടെത്തുന്നതില്‍ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഹൈബി ഈഡന് എംപി.
ഇത്ര ദിവസമായും ആദത്തിനെ കണ്ടെത്താന്‍ കഴിയാത്തത് ഗൗരവതരമാണ്. വിഷയത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപണമെന്നും തിരോധാനത്തിന്റെ ചുരുളഴിയാന്‍ സമൂഹം പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നരമാസം മുമ്പു സൈക്കിളില്‍ വീട്ടില്‍ നിന്നും തിരിച്ച ആദത്തിന്റെ കയ്യില്‍ ഫോണോ പണമോ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കാണാതായി 45 ദിവസമായിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.