ദുലീപ് ട്രോഫിയില്‍ വിവിധ ടീമുകളില്‍ മാറ്റം വരുത്തി ബിസിസിഐ. റിങ്കു സിംഗ് ഇന്ത്യ ബി ടീമില്‍ ഇടം നേടി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് യശസ്വി ജയ്‌സ്വാളും ഋഷഭ് പന്തും പിന്മാറേണ്ടി വന്നതിന് പിന്നാലെയാണ് റിങ്കു ഇന്ത്യ ബി ടീമിൽ പകരക്കാരനായി എത്തുന്നത്.
ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടം നേടിയ ഇന്ത്യ എ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, ധ്രുവ് ജൂറൽ, കുൽദീപ് യാദവ്, ആകാശ് ദീപ് എന്നിവരെയും ദുലീപ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കി.
ഗില്ലിന് പകരക്കാരനായി പ്രഥം സിങ്ങിനെയും (റെയിൽവേസ്) കെഎൽ രാഹുലിന് പകരമായി അക്ഷയ് വാഡ്കറെയും ജൂറലിന് പകരക്കാരനായി എസ് കെ റഷീദിനെയും സെലക്ടർമാർ തിരഞ്ഞെടുത്തു. കുൽദീപിന് പകരം ഇടംകൈയ്യൻ സ്പിന്നർ ഷംസ് മുലാനിയും ആകാശ്ദീപിന് പകരം ആഖിബ് ഖാനും ടീമിലെത്തും. മായങ്ക് അഗർവാൾ ഇന്ത്യൻ എയുടെ ക്യാപ്റ്റനായി.
പുതുക്കിയ ഇന്ത്യ എ സ്ക്വാഡ്: മായങ്ക് അഗർവാൾ (സി), റിയാൻ പരാഗ്, തിലക് വർമ്മ, ശിവം ദുബെ, തനുഷ് കോട്ടിയാൻ, പ്രസീദ് കൃഷ്ണ, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ, കുമാർ കുശാഗ്ര, ശാശ്വത് റാവത്ത്, പ്രഥം സിംഗ്, അക്ഷയ് വാഡ്കർ, എസ് കെ റഷീദ്, ഷംസ് മുലാനി, ആഖിബ് ഖാൻ
ബി ടീമില്‍ യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് എന്നിവര്‍ക്ക് പകരമായി സുയാഷ് പ്രഭുദേശായിയെയും റിങ്കു സിംഗിനെയും തിരഞ്ഞെടുത്തു. ബി ടീമിലെ യാഷ് ദയാല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇടം നേടി. എന്നാല്‍ സര്‍ഫറാസ് ദുലീപ് ട്രോഫിയിലെ രണ്ടാം റൗണ്ടിലും ഉണ്ടാകുമെന്നാണ് വിവരം. ഹിമാന്‍ഷു മന്ത്രിയെ ടീമില്‍ ഉള്‍പ്പെടുത്തി.
പുതുക്കിയ ഇന്ത്യ ബി സ്ക്വാഡ്: അഭിമന്യു ഈശ്വരൻ, സർഫറാസ് ഖാൻ, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, നവ്ദീപ് സൈനി, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ സായി കിഷോർ, മോഹിത് അവസ്തി, എൻ ജഗദീശൻ, സുയാഷ് പ്രഭുദേശായി, റിങ്കു സിംഗ്, ഹിമാൻഷു മന്ത്രി.
അക്‌സര്‍ പട്ടേലിന് പകരം നിശാന്ത് സിന്ധുവിനെ ഡി ടീമില്‍ ഉള്‍പ്പെടുത്തി. തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് പകരം വിദ്വത് കവേരപ്പ ഡി ടീമിലിടം നേടി.
പുതുക്കിയ ഇന്ത്യ ഡി സ്ക്വാഡ്: ശ്രേയസ് അയ്യർ, അഥർവ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കൽ, റിക്കി ഭുയി, സരൻഷ് ജെയിൻ, അർഷ്ദീപ് സിംഗ്, ആദിത്യ താക്കരെ, ഹർഷിത് റാണ, ആകാശ് സെൻഗുപ്ത, കെ എസ് ഭരത്, സൗരഭ് കുമാർ, സഞ്ജു സാംസൺ, നിശാന്ത് സിന്ധു, വിദ്വത് കവേരപ്പ.
സി ടീമില്‍ മാറ്റങ്ങളില്ല. ദുലീപ് ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ സെപ്തംബര്‍ 12ന് ആരംഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *