ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബിജെപി പുറത്തിറക്കി. ജുലാന അസംബ്ലി സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ടിനെതിരെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ് ബിജെപി രംഗത്തിറക്കിയത്.
നേരത്തെ 67 സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി നയാബ് സിംഗ് ലാഡ്‌വയിലും, മുതിർന്ന നേതാവ് അനിൽ വിജ് അംബാല കാന്ത് സീറ്റിലും ജനവിധി തേടും.