ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് തര്‍ലോചന്‍ സിംഗ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.
റോഡിന് സമീപത്താണ് തര്‍ലോചന്‍ സിംഗിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.ഇരുചക്ര വാഹനത്തിലെത്തിയ അക്രമി നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് കിടന്ന തര്‍ലോചന്‍ സിംഗിനെ മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തിൽ തർലോചന്റെ തലയിലുൾപ്പടെ മൂന്ന് വെടിയുണ്ടകൾ തറച്ച് കയറിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ വിവരങ്ങൾ പുറത്ത് വിടുമെന്നും എസ്പി അറിയിച്ചു.
പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് തർലോചന്റെ മകൻ ഹര്‍പ്രീത് ആരോപിച്ചു. അതേസമയം കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.