കോഴിക്കോട്: എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട സ്പീക്കര്‍ എഎന്‍ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.
ഷംസീര്‍ അങ്ങനെ പറയരുതായിരുന്നു, സ്പീക്കറുടെ ആര്‍എസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അത് ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധിവധത്തില്‍ പങ്കുള്ളവരാണ് ആര്‍എസ്എസ്, അക്കാര്യം മറക്കരുത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു എന്നതില്‍ വ്യക്തത വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു