ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ വെള്ളിയാഴ്ചയോടെ വീണ്ടും ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ ഡ്രഡ്ജര്‍ ഗോവയില്‍ നിന്നും പുറപ്പെടുമെന്നാണ് വിവരം. സ്വകാര്യ ഡ്രെഡ്ജിംഗ് കമ്പനിയുടെ ഡ്രഡ്ജര്‍ ആണ് ടഗ് ബോട്ടില്‍ സ്ഥലത്തേക്ക് കൊണ്ട് വരിക.
ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നിലവില്‍ തെരച്ചിലിന് അനുകൂലമെന്നാണ് വിലയിരുത്തല്‍.