ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് അദ്ദേഹത്തോട് സഹതാപമാണുള്ളതെന്നും രാഹുല്‍ പറഞ്ഞു.
യുഎസിലെ വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. കേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയെ വെറുക്കുന്നില്ല. അതാണ് സത്യമെന്ന് രാഹുല്‍ പറഞ്ഞു.
മോദിയെ ഞാന്‍ വെറുക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നില്ല. എന്നാല്‍ ശത്രുവായി കരുതുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പരസ്പരമുള്ള ആശയപരമായ വിയോജിപ്പുകള്‍ നിലനില്‍ക്കേ അദ്ദേഹം ആരാണ് എന്ന് തനിക്കറിയാം. അതിനാല്‍ മോദിയോട് സഹാനുഭൂതിയും അനുകമ്പയുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് ഒരു വീക്ഷണമുണ്ട്, തനിക്ക് മറ്റൊരു വീക്ഷണമുണ്ട്.-രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ടെക്‌സാസിലെ ഡാലസില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത രാഹുല്‍ ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്. ആര്‍എസ്എസിന്റെ ആശയത്തെ ചോദ്യം ചെയ്ത അദ്ദേഹത്തെ രാജ്യദ്രോഹിയെന്നാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് വിശേഷിപ്പിച്ചത്.
ഒരു ഒറ്റ ആശയത്തിന്‍ മേലാണ് ഇന്ത്യ നില നില്‍ക്കുന്നു എന്നാണ് ആര്‍എസ്എസിന്റെ വിശ്വാസം. എന്നാല്‍ ഇന്ത്യയുടെ അടിത്തറ ബഹുസ്വരയിലാണ് എന്നതാണ് ഞങ്ങളുടെ വിശ്വാസം എന്നായിരുന്നു രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞത്.
ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്ക് അതീതമായി ഓരോ വ്യക്തികള്‍ക്കും സ്ഥാനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

I don’t hate Mr. Modi. He has a point of view; I don’t agree with the point of view, but I don’t hate him.He has a different perspective, and I have a different perspective. : Shri @RahulGandhi at the Georgetown University 📍Washington DC pic.twitter.com/y3p5OW4CTE
— Congress (@INCIndia) September 10, 2024

By admin

Leave a Reply

Your email address will not be published. Required fields are marked *