തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് കോര്‍പറേഷന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനായി കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഇതില്‍ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 6044 കോടി രൂപയാണ് കോര്‍പറേഷന് നല്‍കിയത്.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed