കൊച്ചി: തൃശൂരിൽ നടന്ന ഓൾ കേരള ഫാർമസി ഇന്റർ കൊളീജിയറ്റ് ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ അമൃത സ്‌കൂൾ ഓഫ് ഫാർമസി ടീം ജേതാക്കളായി.
ഫൈനലിൽ തൃശൂർ വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് ഫാർമസി ടീമിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (15-2, 15-2 ) കീഴടക്കിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരിയായി അമൃത സ്‌കൂൾ ഓഫ് ഫാർമസിയിലെ ഹയാന ഫാത്തിമയെ തിരഞ്ഞെടുത്തു.