അങ്കമാലി: അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ അത്യാധുനിക പ്രോസ്റ്റേറ്റ് ക്ലിനിക്ക് സെപ്തംബര്‍ 10 ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.
പ്രോസ്റ്ററ്റൈറ്റിസ്, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ (ബിപിഎച്ച്) തുടങ്ങി പ്രോസ്റ്റേറ്റ് സംബന്ധമായ എല്ലാ രോഗാവസ്ഥകള്‍ക്കുമുള്ള കണ്‍സള്‍ട്ടേഷന്‍, അത്യാധുനിക ചികിത്സാ സമീപനം തുടങ്ങി വിപുലമായ സേവനങ്ങളാണ് വിദഗ്ദ്ധ യൂറോളജി ആന്‍ഡ് ആന്‍ഡ്രോളജി വിഭാഗം നയിക്കുന്ന പ്രോസ്റ്റേറ്റ് ക്ലിനിക് വാഗ്ദാനം ചെയ്യുന്നത്.
അങ്കമാലി പ്രസ്സ് ക്ലബ് സെക്രട്ടറി ബൈജു മേനാച്ചേരി അധ്യക്ഷനായ ചടങ്ങിൽ റോജി എം ജോണ്‍ എം.എല്‍.എ ക്ലിനിക് നാടിന് സമര്‍പ്പിച്ചു.
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സിഇഒ സുദർശൻ ബി, സിഒഒ ഡോ. ഷുഹൈബ് ഖാദർ, ഡിഎംഎസ് ഡോ.രമേഷ് കുമാർ ആർ, യൂറോളജി ആൻഡ് ആൻഡ്രോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. റോയ് പി. ജോൺ, യൂറോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. പിള്ള ബിജു സുകുമാരൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സജു സാമുവൽ എന്നിവര്‍ സംസാരിച്ചു.
പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരുടെ എണ്ണം ഉയര്‍ന്നു വരുന്ന നിലവിലെ സാഹചര്യത്തിലാണ് ഇത്തരമൊരു ക്ലിനിക്കുമായി അപ്പോളോ അഡ്ലക്‌സ് ആശുപത്രി മുന്നോട്ട് വന്നതെന്ന് ആശുപത്രി സി.ഇ.ഒ സുദര്‍ശന്‍ ബി പറഞ്ഞു.
50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും കൃത്യമായ ഇടവേളകളില്‍ പ്രോസ്റ്റേറ്റ് സംബന്ധമായ പരിശോധനകള്‍ നടത്തേണ്ടതാണെന്നും ഡോ. റോയ് പി ജോണ്‍ അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ദിവസം, 50 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് സൗജന്യ മെഡിക്കൽ കൺസൾട്ടേഷനുകളും പരിശോധനകൾക്ക് പ്രത്യേക നിരക്കുകളും നൽകി. സൗജന്യ രജിസ്ട്രേഷനോടൊപ്പം, സൗജന്യ കൺസൾട്ടേഷനുകൾ, സ്ക്രീനിംഗ് പാക്കേജിൽ 50% കിഴിവ്, ഇൻ-പേഷ്യൻ്റ് സേവനങ്ങളിൽ 10% കിഴിവ് എന്നിവയും ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു (മരുന്നിൻ്റെ വില, ഇംപ്ലാൻ്റുകൾ, ഉപഭോഗവസ്തുക്കൾ എന്നിവ ഒഴികെ). തിങ്കൾ മുതൽ ശനി വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തന സമയം.