തേന്മാവിൻ കൊമ്പത്തു ഊഞ്ഞാലുകെട്ടികാത്തിരിക്കുമെൻ മുത്തച്ഛൻ
മുറ്റത്തെ മൂവാണ്ടൻ മാവിൻകൊമ്പിലെതേനൂറും മാമ്പഴം കല്ലെറിയും
വാശിപിടിക്കുമ്പോൾ കൊഞ്ചലിൻ വാക്കുകൾമോണകാണിച്ചു പുഞ്ചിരിക്കും
ചിൽച്ചിൽ ചിലക്കുന്ന അണ്ണാനെപോലെഓടുന്നു ചാടുന്നു മുത്തച്ഛൻ
വല്ലായ്ക ചൊല്ലാതെ, പഴികൾ പറയാതെകേളിയിൽ ചേരുമെൻ മുത്തച്ഛൻ
പഞ്ചാരചൊല്ലുന്ന പഴമൊഴി വാക്കുകൾകൃഷ്ണന്റെ കംസന്റെ കഥപറയും
മണ്ണിനെ മനുഷ്യനെ മനസ്സിൽ സ്നേഹിച്ചമുത്തച്ഛനങ്ങു യാത്രയായി….!
മുത്തച്ഛനാണെന്റെ പഠനാമൃതംഓർത്തോർതിരിക്കുമാ സ്നേഹാമൃതം…
-അക്ഷയ(പറളി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി)