കോട്ടയം: ഓക്സിജന്റെ കേരളത്തിലെ ഷോറൂമുകളില്‍ ആരംഭിച്ച 100 മണിക്കൂര്‍ നീളുന്ന മെഗാ സെയില്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. വന്‍ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഷോറൂമുകളില്‍ വന്‍ ജനത്തിരക്കാണ്.
തിങ്കളാഴ്ച രാത്രി 12 മണി വരെയാകും മെഗാ സെയില്‍ നടക്കുക. ഇതിനോടകം തന്നെ നിരവധി ഭാഗ്യശാലികളാണ് കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങിയത്.
ഓക്സിജന്‍ ന്യൂജന്‍ ഓണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെയിലില്‍ ഓണ്‍ലൈന്‍ വിലയെക്കാള്‍ താഴ്ന്ന വിലയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ആയിരക്കണക്കിന് ആളുകള്‍ പ്രയോജനപ്പെടുത്തുന്നത്.  
ഐ.ടി- മൊബൈല്‍ ആക്സസറീസുകളും വന്‍ വിലക്കുറില്‍ മെഗാ സെയിലിലൂടെ വാങ്ങാം. 199 രൂപയ്ക്കു ആറു മാസത്തെ വാറന്റിയോടു കൂടിയ നെക്ക് ബാന്‍ഡ്, 100 രൂപയ്ക്ക് ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറില്‍ ഹെഡ്സെറ്റ്, 999 രൂപയ്ക്കു ഒരു വര്‍ഷത്തെ വാറന്റിയോടു കൂടിയ സ്മാര്‍ട്ട്വാച്ചും സ്വന്തമാക്കാം. 
സ്മാര്‍ട്ട് ഫോണുകള്‍ വെറും 4,499 രൂപയ്ക്കും, 5ജി സ്മാര്‍ട്ട് ഫോണുകള്‍ 8,999 രൂപയ്ക്കും ലഭിക്കും. സ്മാര്‍ട് ടി.വികള്‍ 6,490 രൂപ മുതല്‍ ലഭിക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്‍.ഇ.ഡി. ടിവികള്‍ക്കു 4 വര്‍ഷം വരെ വാറന്റിയും ലഭിക്കും.

വന്‍ വിലക്കിഴിവാണ് ഹോംഅപ്ലയന്‍സുകള്‍ക്ക് ഓക്സിജന്‍ നല്‍കുന്നത്. ഹയറിന്റെ സിങ്കിള്‍ ഡോര്‍ 190 ലിറ്റര്‍ റെഫ്രിജറ്റേറിന് 6,490 രൂപ ഡിസ്‌ക്കൗണ്ടും എല്‍.ജി. ഡബിള്‍ ഡോര്‍ 246 ലിറ്റര്‍ റെഫ്രിജറ്റേറിന് 10,699 രൂപ ഡിസ്‌ക്കൗണ്ടും 2,500 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കുന്നു.  ലാപ്പ്ടോപ്പുകള്‍ 16,990 രൂപ മുതല്‍ ലഭിക്കുമ്പോള്‍ എ.സികള്‍ക്കു 45 ശതമാനം വരെ വിലക്കുറവും ഓക്സിജന്‍ ഒരുക്കിയിട്ടുണ്ട്. കിച്ചണ്‍ അപ്ലയന്‍സുകള്‍ക്കൊപ്പവും വമ്പിച്ച സമ്മാനങ്ങളും വിലക്കുറവും ഉണ്ട്. ഫിലിപ്സ് എയര്‍ഫ്രൈയര്‍ 4,690 രൂപയ്ക്കു 300 രൂപ ക്യാഷ്ബാക്കും 4,990 രൂപയ്ക്കു 20 ലിറ്ററിന്റെ മൈക്രോ വേവ് ഒവനും സ്വാന്തമാക്കാം. 
അഞ്ച് ലിറ്ററിന്റെ വാട്ടര്‍ഹീറ്റര്‍ 2,990 രൂപയ്ക്കും, ഏഴു ലിറ്റര്‍ വാട്ടര്‍ പ്യൂരിഫയര്‍ 5,990 രൂപയ്ക്കും സ്വന്തമാക്കാം. തിങ്കളാഴ്ച രാത്രി 12 മണി വരെ ഓക്സിജന്റെ എല്ലാ ഷോറൂമില്‍ മെഗാ സെയില്‍ ഓഫറുകള്‍ ഉണ്ടായിരിക്കും.
സ്മാര്‍ട്ട് ഫോണിനൊപ്പം 14,900 രൂപ വിലവരുന്നതും ഹോം അപ്ലയന്‍സസ് പ്രോഡക്ടുകള്‍ക്കൊപ്പം 14,000 രൂപവ രെ വിലയുള്ളതും ലാപ്ടോപ്പുകള്‍ക്കൊപ്പം 20,000 രൂപ വരെ വിലയുള്ളതുമായ സമ്മാനങ്ങളും ബംബര്‍ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 കാറുകള്‍, വിദേശ ട്രിപ്പുകള്‍, മറ്റ് സമ്മാനങ്ങള്‍ എന്നിവയുണ്ട്. കുറഞ്ഞ തുകയ്ക്ക് വായ്പ സൗകര്യവും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *