പത്താം പിറന്നാള്‍ ആഘോഷിക്കുന്ന അലംകൃതയ്ക്ക് ആശംസകളുമായി അച്ഛന്‍ പൃഥ്വിരാജും അമ്മ സുപ്രിയയും. പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പം ചിരിച്ച് പോസ് ചെയ്ത അലംകൃതയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഹൃദയഹാരിയായ വാക്കുകള്‍ ഇരുവരും കുറിച്ചത്.
ഹാപ്പി ബര്‍ത്ത്‌ഡേ സണ്‍ഷൈന്‍, ഈ ലോകത്തിലെ നിന്റെ 10 വര്‍ഷങ്ങള്‍. ഒരു കുടുംബമെന്ന നിലയില്‍ പല കാര്യങ്ങളിലും നീ ഞങ്ങള്‍ക്ക് വഴി കാണിക്കുന്നു. മമ്മയ്ക്കും ഡാഡയ്ക്കും എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനമാണ്. നല്ലൊരു മനുഷ്യനായി നീ വളരുന്നതില്‍ സന്തോഷം. ഡാഡയുടെയും മമ്മയുടെയും ബ്ലോക്ക് ബസ്റ്ററായി തുടരുക -പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രിയ അല്ലിക്കുട്ട, നിനക്ക് 10 വയസ്സായി വൗ, കാലം എത്രപെട്ടന്ന് കടന്നു പോയി. ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ നിന്നെ പഠിപ്പിക്കുന്നതില്‍ നിന്നും നീ ഞങ്ങളെ പഠിപ്പിക്കുന്നതിലേക്ക് വളര്‍ന്നു. നിന്നില്‍ നിന്ന് എല്ലാ ദിവസവും പുതിയത് എന്തെങ്കിലും ഞാന്‍ പഠിക്കാറുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹമാണ് നീ.
നിന്നെക്കുറിച്ചോര്‍ത്ത് മമ്മയ്ക്കും ഡാഡയ്ക്കും അഭിമാനമാണ്.നിന്റെ വളര്‍ച്ച ഇങ്ങനെ നോക്കിക്കാണാനാവുന്നതില്‍ സന്തോഷമാണ്. ഡാഡി ( മുത്തച്ഛന്‍) നിന്നോടൊപ്പം തന്നെയുണ്ട്. നീ പുതിയ ഉയരങ്ങള്‍ താണ്ടുന്നത് മറ്റൊരു ലോകത്തിരുന്ന് അദ്ദേഹം കാണുന്നുണ്ട് – സുപ്രിയ കുറിച്ചു. നിരവധി പേരാണ് അലംകൃതയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.