‘വേഗ 2’ൽ 5 മണിക്കൂർ കറങ്ങാം, കുട്ടനാടൻ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ അവസരമൊരുക്കി കെഎസ്ആർടിസി

ആലപ്പുഴ: കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാൻ അവസരമൊരുക്കി കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. ജലഗതാഗത വകുപ്പുമായി കൈ കോർത്താണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കായൽ കാഴ്ച്ചകൾ കാണാൻ അവസരമൊരുക്കുന്നത്.

രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച്  പുന്നമട – വേമ്പനാട് കായല്‍ – മുഹമ്മ – പാതിരാമണല്‍ – കുമരകം –  റാണി – ചിത്തിര – മാര്‍ത്താണ്ഡം – ആര്‍ ബ്ലോക്ക് – സി ബ്ലോക്ക് – മംഗലശ്ശേരി – കുപ്പപ്പുറം വഴി തിരികെ നാല് മണിയോടെ ആലപ്പുഴയിൽ എത്തുന്ന വിധത്തിലാണ് യാത്ര. വേഗ- 2 ബോട്ടിൽ ആകെ 120 സീറ്റുകളാണ് ഉള്ളത്. 40 എസി സീറ്റും 80 സീറ്റ് നോണ്‍ എസി സീറ്റുമാണുള്ളത്. 5 മണിക്കൂര്‍ കൊണ്ട് 52 കിലോ മീറ്റർ ദൂരം സഞ്ചരിച്ചുളള യാത്രാനുഭവമാണ് ലഭിക്കുന്നത്. 

കൂടാതെ പാതിരാമണലില്‍ 30 മിനിട്ട് വിശ്രമമുണ്ട്. കുടുംബശ്രീയുടെ കുറഞ്ഞ ചെലവിൽ രുചികരമായ മീൻകറിയടക്കമുള്ള  ഭക്ഷണം 100 രൂപ നിരക്കിൽ ലഭ്യമാണ്. എസി ടിക്കറ്റ് നിരക്ക് 600 രൂപയും നോൺ എസി ടിക്കറ്റ് നിരക്ക് 400 രൂപയുമാണ്. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗതയെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin