വിമാന നിരക്ക് ഇരട്ടിയിലേറെ, ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല; ഓണത്തിന് നാട്ടിലെത്താൻ വഴിയില്ലാതെ മുംബൈ മലയാളികൾ

മുംബൈ: ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനോ കൂടുതല്‍ ബോഗികളോ അനുവദിക്കണമെന്ന ആവശ്യവുമായി മുംബൈയിലെ മലയാളികള്‍. വിമാന ടിക്കറ്റ് രണ്ട് ഇരട്ടിയിലേറെ വർധിച്ചതും ട്രെയിന്‍ ടിക്കറ്റ് കിട്ടാതായതും ഇവരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

നാലായിയിരത്തില്‍ താഴെയായിരുന്ന വിമാന ടിക്കറ്റ് ഇപ്പോള്‍ പതിനായിരത്തോടടുത്തു. ആകെയുള്ള ആശ്വാസം ട്രെയിനായിരുന്നു. അതിലിപ്പോള്‍ സീറ്റുമില്ല. മൂംബൈയില്‍ നിന്നും കേരളത്തിലേക്ക് ദിവസവുമുള്ളത് ഒരു ട്രെയിന്‍ മാത്രം. ആഴ്ചയില്‍ പല ദിവസങ്ങളിലായി നാലു ട്രെയിനുകള്‍ വേറെയുമുണ്ട്. അതിലെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് പൂർത്തിയായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മുംബൈ വഴി പോകുന്ന മറ്റ് ട്രെയിനുകളിലാണെങ്കില്‍ സീറ്റുമില്ല. ഇങ്ങനെ പോയാല്‍ ഇത്തവണത്തെ ഓണത്തിന് എങ്ങനെ നാട്ടിലെത്തുമെന്നാണ് മലയാളികളുടെ ചോദ്യം.

ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും റെയില്‍വെയെ സമീപിച്ചുകഴിഞ്ഞു. പ്രത്യേക ട്രെയിനും ഇപ്പോഴോടുന്ന ട്രെയിനുകളില്‍ അധിക ബോഗിയുമാണ് ആവശ്യം.

മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു; പ്രയോജനപ്പെടുക മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക്
 

By admin