കോഴിക്കോട്: നാദാപുരത്ത് വില്‍പ്പനയ്‌ക്കെത്തിച്ച മാഹി നിര്‍മിത വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി അധീര്‍ ഘോഷാ(51)ണ് പിടിയിലായത്.
ഇയാളില്‍ നിന്ന് ഒമ്പത് കുപ്പി മദ്യം പിടികൂടി. നാദാപുരം ടൗണിലെ വാടക ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് പ്രതി മദ്യ വില്‍പ്പന നടത്തിയിരുന്നത്. ഇതര സംസ്ഥാനത്തൊഴിലാളികളെ കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.