തൃശൂര്‍: പിഞ്ചുകുഞ്ഞിനോട് വീണ്ടും കൊടും ക്രൂരത. തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.അര്‍ദ്ധരാത്രിയിലെപ്പോഴോ ആണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകള്‍ക്ക് മീതെയുള്ള മേല്പാലത്തിലാണ് ഒരു ദിവസം പ്രായമുള്ള ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം സ്ഥലത്തുനിന്ന് നീക്കി. മേല്‍പ്പാലത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ് സീല്‍ ചെയ്തു.