മദ്രാസ്: തമിഴ് സൂപ്പർ താരം വിജയുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ്, ആദ്യ വാതിൽ തുറന്നുവെന്നും പറഞ്ഞു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കും, എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. സമ്മേളനം നടത്താൻ അനുമതി തേടി ടിവികെ നൽകിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്. എന്നാൽ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാ‍ർട്ടി നേതാവായ തിരുമാളവൻ എംപി രംഗത്ത് വന്നു. തമിഴ്നാട്ടിൽ രണ്ട് ലോക്സഭ എംപിമാരുള്ള പ്രമുഖ ദളിത് പാ‍ർട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്നാണ് അഭ്യൂഹം.
അതേസമയം വിജയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നു. വിനായക ചതുർത്ഥിക്ക് വിജയ് ആശംസ അറിയിക്കാത്തതിലാണ് വിമർശനം. അവസരവാദിയായ ഹിന്ദുവാണ് വിജയെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് വിനോജ് പി സെൽവം വിമ‍ർശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *