തൃശൂര്‍: വൈറല്‍ പനിയായ എച്ച് 1 എന്‍ 1 ബാധിച്ച് 54 കാരന്‍ മരിച്ചു. ശ്രീനാരായണപുരം ശങ്കുബസാര്‍ കൈതക്കാട്ട് അനിലാ(54)ണ് മരിച്ചത്. പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഓഗസ്റ്റ് 23നാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകുകയും മരിക്കുകയുമായിരുന്നു.