തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നിഗമനം.
കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെന്ന് പൊലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ ആശുപത്രിയിൽ രേഖകളുണ്ടാകും.
മൃതദേഹം ഉപേക്ഷിച്ചവരിലേക്ക് വേഗത്തിലെത്താനാകും. കുട്ടിയെ മാസം തികയാതെ പ്രസവിച്ച താണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുകയുള്ളു.