തിരുവനന്തപുരം: വിമാനത്താവളത്തിൽ തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അദാനി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
യോഗത്തിൽ തൊഴിലാളികൾ ഉന്നയിച്ച ശമ്പള പരിഷ്കരണവും ബോണസ് വർധനയും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. തൊഴിലാളികളുടെ ബോണസ് 1000 രൂപ വർധിപ്പിച്ചു.
ലോഡിംഗ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനവും വർധിപ്പിച്ചു. എയർ ഇന്ത്യ സാറ്റ്സ് ഗ്രൗണ്ട് ഹാന്റിലിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് പണിമുടക്കിയത്.