കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.
സംഭവത്തില്‍ അയല്‍വാസി ഹക്കിമിനെ തൊണ്ടര്‍നാട് പോലീസ് പിടികൂടി. സ്വര്‍ണം മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ബാങ്കില്‍ പണയം വച്ച സ്വര്‍ണം പോലീസ് കണ്ടെത്തി. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
75കാരി കുഞ്ഞാമിയുടെ മൃതദേഹമാണ് ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. വീടിന് അര കിലോ മീറ്ററോളം അകലെയുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞാമിയെ രണ്ട് ദിവസമായി കാണാത്തതിനെത്തുടര്‍ന്ന് മകന്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. മകളുടെ വീട്ടിലായിരുന്നു കുഞ്ഞാമി താമസിച്ചിരുന്നത്. മകള്‍ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ പകല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.