ഡല്‍ഹി: പാരീസ് പാരാലിമ്പിക്സ് 2024 ല്‍ ഇന്ത്യയ്ക്ക് അഭിമാനമായി പുരുഷതാരം ഹൊകാതോ ഹോട്ടോഷെ സെമ. വെള്ളിയാഴ്ച നടന്ന പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ്57 ഫൈനല്‍ ഇനത്തില്‍ വെങ്കലം നേടിയാണ് താരം രാജ്യത്തിന് അഭിമാനമായത്. ഫൈനലില്‍ 14.65 മീറ്റര്‍ എറിഞ്ഞാണ് ഹൊകാതോ മൂന്നാം സ്ഥാനം നേടിയത്.
കടുത്ത മത്സരത്തിനൊടുവില്‍ മെഡല്‍ ഭദ്രമാക്കാനുള്ള തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹൊകാറ്റോയ്ക്ക് കഴിയുകയായിരുന്നു. ഇന്ത്യന്‍ താരം സോമന്‍ റാണ 14.07 മീറ്റര്‍ എറിഞ്ഞ് മത്സരത്തില്‍ അഞ്ചാം സ്ഥാനത്തെത്തി.
15.96 മീറ്റര്‍ എറിഞ്ഞ് ഇറാന്റെ യാസിന്‍ ഖോസ്രാവിയാണ് സ്വര്‍ണം നേടിയത്.ബ്രസീലിന്റെ തിയാഗോ പൗളിനോ ഡോസ് സാന്റോസ് 14.76 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടി.