ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് പഠിക്കുന്നതിനായി നടൻ കമൽഹാസൻ അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. 90 ദിവസം നീളുന്ന പ്രത്യേക എഐ കോഴ്സ് പഠിക്കുന്നതിനായാണ് അമേരിക്കയിൽ പോകുന്നത്.
ഇതിൽ 45 ദിവസം മാത്രമായിരിക്കും അദ്ദേഹം കോഴ്സ് ചെയ്യുക. ശേഷം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങും. തുടർന്ന് അദ്ദേഹം ഓൺലൈനായിട്ടാകും കോഴ്‌സ് ചെയ്യുക എന്നുമാണ് സൂചന.