കൊച്ചി: സാംസങ്ങ് ഇന്ത്യ തങ്ങളുടെ മുഖ്യ സിഎസ്ആര്‍ പരിപാടി ആയ ‘സോള്‍വ് ഫോര്‍ ടുമാറോ’ 2024-ലെ ഏറ്റവും മികച്ച 10 ടീമുകളെ പ്രഖ്യാപിച്ചു. അവര്‍ തങ്ങളുടെ ആശയങ്ങള്‍ ഗ്രാന്റ് ജൂറിക്ക് മുന്നില്‍ അവതരിപ്പിക്കും. അസമിലെ ഗൊലാഗട്ട്, കാംരൂപ് റൂറല്‍, രാജസ്ഥാനിലെ ജലവാര്‍, കര്‍ണ്ണാടകയിലെ ഉഡുപ്പി, ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ എന്നിങ്ങനെയുള്ള രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള ചില ടീമുകളും ചുരുക്കപ്പട്ടികയിലെ ടീമുകളില്‍ ഉള്‍പ്പെടുന്നു.
സാംസങ്ങ് ജൂറി അംഗങ്ങള്‍ക്ക് മുന്നില്‍ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഐഐടി ഡല്‍ഹിയിലെ സാംസങ്ങ് ആന്റ് ഫൗണ്ടേഷന്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി ട്രാന്‍സ്ഫറിലെ (എഫ്ഐടിടി) വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെന്ററിങ്ങ് സെഷനുകളിലും പങ്കെടുത്തു കൊണ്ട് കഠിനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടേയാണ് ഫൈനലിസ്റ്റുകള്‍ കടന്നുവന്നത്. ഇതിനുള്ള പുരസ്‌കാരം എന്ന നിലയില്‍ 20 ടീമുകള്‍ക്കും പ്രോട്ടോടൈപ്പ് വികസനത്തിനായി 20,000 രൂപ ഗ്രാന്റ് ലഭിക്കുകയുണ്ടായി. ഇതിനുപുറമേ, യൂത്ത് ട്രാക്കില്‍ നിന്നും ചുരുക്കപ്പട്ടികയില്‍ കടന്നെത്തിയ ടീമുകള്‍ക്ക് ഏറ്റവും പുതിയ സാംസങ്ങ് ഗ്യാലക്‌സി ലാപ്‌ടോപ്പുകളും സ്‌കൂള്‍ ട്രാക്കില്‍ നിന്നുള്ള ടീമുകള്‍ക്ക് ഗ്യാലക്‌സി ടാബുകളും ലഭിക്കുകയുണ്ടായി.
മൂന്നാം പതിപ്പില്‍ വിദ്യാര്‍ത്ഥികള്‍ 2 പ്രമുഖ വിഷയങ്ങള്‍ക്ക് കീഴില്‍ തങ്ങളുടെ ആശയങ്ങള്‍ സമര്‍പ്പിച്ചു: ‘സമൂഹവും എല്ലാവരേയും ഉള്‍ക്കൊള്ളലും’, ‘പരിസ്ഥിതിയും സുസ്ഥിരതയും’ എന്നിവയായിരുന്നു വിഷയങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മേഖലകള്‍ തുറന്നു നല്കാൻ രൂപകല്‍പ്പന ചെയ്ത ‘ഇന്നൊവേഷന്‍ വോക്കി’ലും ടീമുകള്‍ പങ്കെടുക്കുകയുണ്ടായി. ബംഗളൂരുവിലും നോയിഡയിലുമുള്ള സാംസങ്ങിന്റെ ആര്‍&ഡി സെന്ററുകള്‍ ഗുരുഗ്രാമിലെ റീജിയണല്‍ ഹെഡ്ഡ്ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെയുള്ള സാംസങ്ങിന്റെ ഓഫീസുകളിലാണ് ഇത് സംഘടിപ്പിച്ചത്.
സ്‌കൂള്‍ ട്രാക്കിലെ ഫൈനലിസ്റ്റുകളായ 5 ടീമുകളും അവര്‍ പരിഹരിക്കുന്ന പ്രശ്‌നങ്ങളും ഇതാ
സ്‌കൈഗാര്‍ഡ് വൈൽഡ്ഫയർ മോണിറ്ററിങ്: പ്രതികൂല പ്രഭാവങ്ങള്‍ മറികടക്കുന്നതിനായി യഥാസമയ ഡാറ്റകള്‍ ലഭ്യമാക്കി കൊണ്ട് പരിസ്ഥിതി നിരീക്ഷണത്തിലും പൊതുജനാരോഗ്യ മെച്ചപ്പെടുത്തലിനും ശ്രദ്ധയൂന്നുന്ന പരിഹാരങ്ങള്‍ വികസിപ്പിച്ചെടുത്തു കൊണ്ട് സമൂഹങ്ങളില്‍, പ്രത്യേകിച്ച് നഗരപ്രാന്തങ്ങളിലും ഗ്രാമീണ മേഖലകളിലും വന മേഖലകളിലും താമസിക്കുന്നവര്‍ക്ക് മേല്‍ വായു മലിനീകരണത്തിന്റേയും വന്യജീവി അപകട സാധ്യതകളുടേയും പ്രതികൂല പ്രഭാവങ്ങള്‍ കുറയ്ക്കല്‍.
ഇക്കോടെക് ഇന്നൊവേറ്റര്‍: അവശ്യ ധാതുക്കള്‍ കുറയുന്നതിലേക്ക് നയിക്കുന്ന കുടിവെള്ള സ്രോതസ്സുകളിലെ ആര്‍സനിക് വിഷം കലരിലിന്റെ പ്രതികൂല പ്രഭാവങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിഹാരം ഈ ടീം വികസിപ്പിക്കുന്നു.
പ്രയീറ്റര്‍ വിആര്‍: ചെലവേറിയ പഠനങ്ങള്‍ താങ്ങാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ വിആര്‍ അധിഷ്ഠിത അറിവാര്‍ജ്ജിക്കല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കുവാന്‍ വിഭാവനം ചെയ്യുന്നു ഈ ടീം.
യു: സ്വീകാര്യതയും തുല്യതയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നിയമ സഹായം വാഗ്ദാനം ചെയ്തും വിദ്യാഭ്യാസ സംരംഭങ്ങള്‍ ഒരുക്കിയും എല്‍ജിബിടിക്യു സമൂഹത്തിന് പിന്തുണ ലഭ്യമാക്കല്‍.
ഹമാരാ ലാബ്‌സ്: കോഴ്‌സുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി കൊണ്ട് തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമാക്കുന്ന ഒരു ആപ്പ് വികസിപ്പിച്ചു.
യൂത്ത് ട്രാക്കിലെ 5 ഫൈനലിസ്റ്റ് ടീമുകളും അവര്‍ പരിഹരിക്കുന്ന പ്രശ്‌നങ്ങളും ഇതാ
മെറ്റല്‍: ആര്‍സനിക് വിഷം കലരല്‍, പ്രത്യേകിച്ച് ഭൂഗര്‍ഭ ജലത്തില്‍ ഉണ്ടാകുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നു.
ടീം ഹേംത: കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് കുറയ്ക്കുവാനുള്ള പരിഹാരങ്ങള്‍ വികസിപ്പിച്ചു.
ബയോഡി: കാര്‍ബണ്‍ പുറത്ത് വിടല്‍ അധികരിപ്പിക്കുന്നതിന് കാരണമാവുകയും സമുദ്ര, ചപ്പുചവറുകള്‍ കുമിഞ്ഞു കൂടൽ മലിനീകരണങ്ങൾ സൃഷ്ടിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
റംധാന്‍ ലോധ: സുസ്ഥിരവും കര്‍ഷക സൗഹാര്‍ദ്ദപരവുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ട് കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നു.
എന്‍വിടെക്: കുഴല്‍ കിണറുകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഭൂഗര്‍ഭ ജല പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
വിജയികള്‍ക്ക് എന്ത് ലഭിക്കും:
സ്‌കൂള്‍ ട്രാക്ക്: വിജയിക്കുന്ന ടീമിനെ സോള്‍വ് ഫോര്‍ ടുമാറോ 2024-ലെ ‘കമ്മ്യൂണിറ്റി ചാമ്പ്യന്‍’ ആയി പ്രഖ്യാപിക്കുകയും പ്രോട്ടോടൈപ്പ് മുന്നേറ്റത്തിനായി അവര്‍ക്ക് 25 ലക്ഷം രൂപ സീഡ് ഗ്രാന്റ് ലഭിക്കുകയും ചെയ്യും. വിദ്യാഭ്യാസ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രശ്‌ന പരിഹാര മനസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിജയിക്കുന്ന ടീമുകളുടെ സ്‌കൂളുകള്‍ക്ക് സാംസങ്ങ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.
യൂത്ത് ട്രാക്ക്: വിജയിക്കുന്ന ടീമിനെ സോള്‍വ് ഫോര്‍ ടുമാറോ 2024-ലെ ‘എന്‍ വയേണ്മെന്റ് ചാമ്പ്യന്‍’ ആയി പ്രഖ്യാപിക്കുകയും ഐഐടി ഡല്‍ഹിയില്‍ ഇന്‍ക്യുബേഷനു വേണ്ടി 50 ലക്ഷം രൂപ ഗ്രാന്റായി ലഭിക്കുകയും ചെയ്യും. വിദ്യാഭ്യാസ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിജയിക്കുന്ന ടീമുകളുടെ കോളേജുകള്‍ക്ക് സാംസങ്ങ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. യു എസ്സില്‍ 2010-ല്‍ ആദ്യമായി ആരംഭിച്ച സോള്‍വ് ഫോര്‍ ടുമാറോ ഇപ്പോള്‍ ആഗോള തലത്തില്‍ 63 രാജ്യങ്ങളില്‍ നടന്നു വരുന്നു. ലോകത്താകമാനമായി 2.3 ദശലക്ഷം യുവാക്കള്‍ ഇതില്‍ പങ്കെടുക്കുകയുണ്ടായി.