മലപ്പുറം: പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ സർക്കാർ നീതിപൂർവമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.വി. അൻവർ എംഎൽഎ. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത് നടപടിയുടെ ആദ്യ സൂചനയാണ്. അതുകൊണ്ടുതന്നെ സർക്കാറിൽ പ്രതീക്ഷയർപ്പിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.
താൻ നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്ന് എംവി ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണ്. സി.പി.എം പാർലമെൻ്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് താൻ പരസ്യമായി ഇക്കാര്യങ്ങൾ പറ‌ഞ്ഞതെന്ന് അന്‍വര്‍ പ്രതികരിച്ചു.
പൊലീസിനെതിരെ പരാതി അറിയിക്കാനുള്ളവർക്ക് അക്കാര്യം തന്നെ 8304855901 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. താൻ നൽകിയ പരാതികൾ അന്വേഷിക്കാൻ പൊലീസിലെ നല്ല ആൺകുട്ടികൾ തന്നെ വരണം. പൊലീസിൽ പുഴുക്കുത്തുകളുണ്ട്. തൃശൂർ ഡിഐജി നല്ല ഉദ്യോഗസ്ഥൻ എന്നാണ് മനസിലാക്കുന്നത്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അന്‍വര്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *