അധ്യാപക ദിനത്തിൽ ദീപ്തി ടീച്ചറെ ആദരിച്ചു
പടിഞ്ഞാറെ യാക്കര ശ്രവണ സംസാര സ്കൂളിലെ പ്രധാന അധ്യാപികയായ ദീപ്തിയെ ദേശീയ അധ്യാപക ദിനത്തിൽ എൽജെപി (ആർ) പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചു. കേൾവിയെയും സംസാരത്തെയും അതിജീവിച്ച് നൂറുകണക്കിന് കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ദീപ്തി സംസാര കേൾവി പരിമിതമായ കുട്ടികൾക്കും സമൂഹത്തിനും എന്നും ഒരു പ്രചോദനവും മാതൃകയാണെന്നും എൽജെപി നേതാക്കൾ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡൻറ് ജനാർദ്ദനൻ താളിക്കോട്, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പ്രജീഷ് പ്ലാക്കൽ, ജില്ലാ ജനറൽ സെക്രട്ടറി സനൂപ് കൃഷ്ണ, വൈസ് പ്രസിഡൻറ് പി .ശുദ്ധോധനൻ, ദീപ്തിയുടെ പിതാവും സ്കൂൾ സ്ഥാപകനുമായ കഴിമ്പ്രം ഗോപി എന്നിവർ സന്നിഹിതരായിരുന്നു.