കുവൈത്ത് സിറ്റി; കുവൈത്തില്‍ പ്രവാസിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവുശിക്ഷ. ഈജിപ്ഷ്യൻ മത വിദ്യാഭ്യാസ അധ്യാപകനാണ് കാസേഷന്‍ കോടതി ശിക്ഷ വിധിച്ചത്.
നേരത്തെ ക്രിമിനൽ കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷ അഞ്ച് വര്‍ഷമായി കുറച്ചു.