കടപ്ലാമറ്റം: കേരളാ കോൺഗ്രസ് എം സംസ്കാരവേദി കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സീനിയർ അദ്ധ്യാപിക പി.ജെ അന്നക്കുട്ടി ഭഗവതി കുന്നേലിനെ ആദരിച്ചു.
കേരളാകോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡൻറ് തോമസ് ടി. കീപ്പുറം അധ്യാപികയെ ഷാൾ അണിയിച്ചു. സംസ്ഥാന കമ്മറ്റിയംഗം തോമസ് പുളുക്കിയിൽ, മണ്ഡലം പ്രസിഡൻ്റ് ബേബി കുടിയിരുപ്പിൽ, വാർഡ് മെമ്പർ ബീനാ തോമസ് പുളുക്കിയിൽ, മുൻ പി എസ് സി മെമ്പർ ബോണി കുര്യാക്കോസ്, സംസ്കാരവേദി കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ് സോജൻ തുരുത്തിയിൽ, വാർഡ് പ്രസിഡൻ്റ് ബേബി വെടിക്കുന്നേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.