മംഗളുരു: കര്‍ണാടകയിലെ മംഗളുരു ഉഡുപ്പി ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുന്ദാപുര സ്വദേശിയുടെ കാറാണ് എഞ്ചിന് തീപിടിച്ച് കത്തി നശിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉഡുപ്പിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്നു വാഹനം.
സൂറത്കല്‍ എന്‍.ഐ.ടി.കെ. പഴയ ടോള്‍ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. വാഹനം അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും വാഹനം പൂര്‍ണമായും കത്തിയിരുന്നു. പോലീസും സ്ഥലത്തെത്തി.