പാലാ: ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്ദമില്ല കരളേ…ഉമ്മവെച്ചുണർത്താൻ വെറുതേ മോഹമില്ല കരളേ എന്ന് കവി പാടിയതു പോലെ പാലാ മുരിക്കുംപുഴ സ്വദേശി അജിത് പനയ്ക്കലും ഭാര്യ രമ്യയും മൂന്ന് വയസുകാരൻ മകൻ ആദിദേവും ചേർന്ന് ഒരുക്കിയത് ചെണ്ടുമല്ലി വസന്തമാണ്
വീടിന്സമീപത്ത് തന്നെ പാട്ടത്തിനെടുത്ത 60 സെൻ്റ് സ്ഥലത്ത് 2500 ഓളം ചെണ്ട് മല്ലി ചെടികൾ പൂവിട്ടത് മനോഹരമായ കാഴ്ചയാണ് ഓറഞ്ച് മഞ്ഞ നിറങ്ങളിലുള്ള ചെണ്ട് മല്ലി ചെടികളാണ് ഓണത്തിന് പൂക്കളം ഒരുക്കുന്നതിനായി പൂവിട്ടത്.
സാധാരണ പൂപ്പാടങ്ങൾ കാണുന്നതിന് അന്യ സംസ്ഥാനങ്ങളിൽ പോകേണ്ടിയിരുന്നു എന്നാൽ ഇന്ന് കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുമെന്നും പൂക്കൾ സുലഭമായി ലഭിക്കുമെന്നും ചെണ്ടുമല്ലി  കൃഷിയിലൂടെ അജിത്തും കുടുംബവും തെളിയിച്ചിരിക്കുകയാണ്
മറ്റ് സംസ്ഥാനങ്ങളിൽ പൂക്കൾ നിത്യാപയോഗ സാധനമാണെങ്കിൽ കേരളത്തിൽ ഓണാഘോഷങ്ങൾക്കും ഉൽസവകൾ  കയറിത്താമസം എന്നീ ആഘോഷങ്ങൾക്ക് മാത്രമാണ് ചെണ്ട് മല്ലിയും മറ്റ് പൂക്കളും ഉപയോഗിക്കുന്നത്.
അജിത്തിൻ്റെ 60 സെൻ്റ് സ്ഥലത്ത് ഏത്തവാഴയും, വെണ്ടയും, തക്കാളിയും , മുളകും, സലാഡ് വെള്ളരിയും, മധുരക്കിഴങ്ങും, മഞ്ഞളും കൃഷിചെയ്തിട്ടുണ്ട്
അജിത്തിൻ്റെ ഭാര്യയും പ്രവാസിയുമായിരുന്ന രമ്യയുടെ നേതൃത്വത്തിലാണ് കൃഷികൾ ചെയ്യുന്നത് മാർഗ്ഗനിർദേശങ്ങൾ നൽകുന്നത് പാലാ കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ്. ചിങ്ങം ഒന്നിന്  കർഷകദിനത്തിൽ  മുനിസിപ്പാലിയിലെ മികച്ച വനിതാ കർഷകയായി രമ്യായെ തിരഞ്ഞെടുത്തിരുന്നു. 
ചെണ്ട് മല്ലി കർഷകർ നേരിടുന്ന ഏറ്റുവും വലിയ പ്രശ്നം പൂവിൻ്റെ വിപണി അവരവർ തന്നെ കണ്ടെത്തേണ്ട അവസ്ഥയാണ്. അതിന് മാറ്റം വരണമെങ്കിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കേട് കൂടാതെയിരിക്കാൻ മാരക വിഷം തളിച്ച പൂക്കൾ മേടിക്കാതിരിക്കുക. നാട്ടിലെ കർഷകർ വിളയിക്കുന്ന പൂക്കളും പച്ചക്കറികളും ഉപയോഗിക്കുക എന്നതാണ്

By admin

Leave a Reply

Your email address will not be published. Required fields are marked *