നജ്റാന്‍(സൗദി അറേബ്യ): ഹൃദയാഘാതത്തെത്തുടര്‍ന്ന് നജ്റാനില്‍ മരണപ്പെട്ട യു.പി. സ്വദേശി അവദ് നാരായണ്‍ ചൗഹാ(43)ന്റെ മൃതദേഹം നജ്റാന്‍ ഒ.ഐ.സി.സി. പ്രസിഡന്റ് എം.കെ. ഷാക്കിന്റെ നേതൃത്വത്തിലുള്ള വെല്‍ഫയര്‍ വിംഗിന്റെ സഹായത്തോടെ നാട്ടിലേക്ക് അയച്ചു.
ഇരുപത്തി രണ്ട് വര്‍ഷമായി നജ്റാനിലെ അല്‍ മസാര്‍ കണ്‍സ്ട്രഷന്‍ കമ്പനിയില്‍ ഇലക്ട്രീഷന്‍ ജോലി ചെയ്ത് വരികയായിരുന്നു അവദ് നാരായണ്‍ ചൗഹാന്‍. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോകാന്‍ എക്‌സിറ്റ് അടിച്ച് കാത്തിരിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം എംബാമിങ് ചെയ്യാനും മറ്റു തുടര്‍നടപടികള്‍ ദൃതഗതിയില്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാന്‍ സാധിച്ചത് ഇന്ത്യന്‍ കോണ്‍സുലേറ്റ് സി.സി.ഡബ്ലു. മെമ്പര്‍ കൂടിയായ എം.കെ. ഷാക്കിര്‍ കൊടശേരിയുടെ ശ്രമഫലമായിരുന്നു.
ഒ.ഐ.സി.സി. നേതാക്കളായ ടി.എല്‍. അരുണ്‍ കുമാര്‍, രാജു കണ്ണൂര്‍(വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍), ഫൈസല്‍ പൂക്കോട്ടുപാടം(മീഡിയ കണ്‍വീനര്‍), വിനോദ് കണ്ണൂര്‍ എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. അവദ് നാരായണ്‍ ചൗഹന് ഭാര്യയും ഒരു മകനുമുണ്ട്.