തിരുവനന്തപുരം: പിവി അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും ആരോപണങ്ങളില്‍ ഭരണതലത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
അന്‍വര്‍ ഉന്നയിച്ചതു ഭരണതലത്തിലുള്ള വീഴ്ചയുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്. ഭരണതലത്തില്‍ തന്നെ പരിശോധന നടക്കണമെന്നാണു പാര്‍ട്ടിയുടെ നിലപാട്. ഭരണ തലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാന സർക്കാരിനും പാർട്ടിക്കും നൽകിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.