Health Tips: വിറ്റാമിൻ ബിയും വിറ്റാമിൻ സിയും ഒരുപോലെ അടങ്ങിയ ഭക്ഷണങ്ങൾ

അണുബാധകൾക്കെതിരെ പോരാടുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന്‍റെ പല പ്രവർത്തനങ്ങൾക്കും വിറ്റാമിനുകൾ പ്രധാനമാണ്. വിറ്റാമിൻ ബിയും വിറ്റാമിൻ സിയും ശരീരത്തിന്‍റെയും  തലച്ചോറിന്‍റെയും വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. ബി വിറ്റാമിനുകൾ, ബി കോംപ്ലക്സ് എന്നും അറിയപ്പെടുന്നു.  8 വ്യത്യസ്ത വിറ്റാമിനുകൾ അടങ്ങുന്ന ഈ  ഗ്രൂപ്പ് സെല്ലുലാർ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഊർജ്ജ നില നിലനിർത്തുന്നതിനും സഹായിക്കും. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ശരീരത്തിന് വേണം. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.  

വിറ്റാമിൻ ബിയും വിറ്റാമിൻ സിയും ഒരുപോലെ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. അവക്കാഡോ 

വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ അവക്കാഡോ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഒരു അവക്കാഡോയുടെ പകുതി നിങ്ങളുടെ ദൈനംദിന ആവശ്യത്തിന്‍റെ 15% വിറ്റാമിന്‍ ബി 6 നൽകുന്നു, അതേ അളവിൽ 7 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു, ഇത് നിങ്ങൾ ശുപാർശ ചെയ്യുന്ന ദൈനംദിന ഉപഭോഗത്തിന്‍റെ 5% ആണ്.

2. ബ്രൊക്കോളി

ബ്രൊക്കോളിയിലും വിറ്റാമിൻ ബിയും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങള്‍ അടങ്ങിയ ബ്രൊക്കോളി കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഒരു കപ്പ് ബ്രൊക്കോളിയിൽ പ്രതിദിനം ശുപാർശ ചെയ്യുന്ന ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9ന്‍റെ 14 ശതമാനവും പ്രതിദിനം ആവശ്യമായ വിറ്റാമിൻ സിയുടെ 135 ശതമാനവും അടങ്ങിയിരിക്കുന്നു.

3. ഓറഞ്ച് 

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. സിട്രസ് പഴങ്ങളിൽ പ്രതിദിനം ആവശ്യമായ വിറ്റാമിൻ സിയുടെ  100% ത്തിലധികം ഉണ്ട്. ഒരു ഓറഞ്ചിൽ സാധാരണയായി നിങ്ങളുടെ ദൈനംദിന ആവശ്യത്തിന്‍റെ 9% ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9-ും ഉണ്ട്. 

4. റെഡ് ബെല്‍ പെപ്പര്‍

കാപ്സിക്കം എന്നും അറിയപ്പെടുന്ന റെഡ് ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ സിയും ബിയും ധാരാളം അടങ്ങിയിട്ടുണ്ട്.  100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 127 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് റെഡ് ബെല്‍ പെപ്പറില്‍  93% വിറ്റാമിൻ എ, 22% വിറ്റാമിൻ ബി6, 17% ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.

5. ചീര 

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ചീര. വിറ്റാമിന്‍ എ, സി, കെ, അയേണ്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവ ചീരയില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 262 മൈക്രോഗ്രാം വിറ്റാമിൻ ബി 9 അടങ്ങിയിരിക്കുന്നതിനാൽ ഇത് ഫോളിക് ആസിഡിന്‍റെ സമ്പന്നമായ ഉറവിടമാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഉണക്കിയ അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

youtubevideo

By admin